Read this , Rj Shaan reveals all ..
സൈറാബാനു ,കാണിക്കു കണ്ടുപിടിക്കാന്‍ രണ്ടാം കാഴ്ച്ചയില്‍ ഒളിച്ചു വെച്ച രസചരടുകള്‍ ഉള്ള സിനിമ. പ്രേക്ഷകര്‍ ശ്രദ്ധിക്കാത്ത 11 കാര്യങ്ങള്‍ .
(അപേക്ഷ : സിനിമ കണ്ടവര്‍ മാത്രം വായിക്കുക)
സുഹൃത്തുക്കളെ ,
സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ക്ക് വേണ്ടി ആണ് ഈ എഴുത്ത് . ഒപ്പം ഈ ചിത്രത്തില്‍ ആഴത്തില്‍ വീക്ഷിച്ചു ആസ്വാദനം ഞങ്ങളെ അറിയിച്ച സഹൃദയര്‍ക്ക് ഉള്ള മനസ്സറിഞ്ഞ നന്ദി അറിയിക്കുന്നു .
എങ്കിലും, ചില സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ആണ് ഈ കുറിപ്പ് .
വളരെ ലളിതമായ ഒരു ചോദ്യത്തില്‍ നിന്നും എന്റെ ലേഖനം ആരംഭിക്കട്ടെ .
സൈറാ ബാനു സത്യത്തില്‍ ആരെ കുറിച്ചുള്ള കഥയാണ് ?
ഒരു സാധാരണക്കാരി ഒരു അസാധാരണക്കാരിയെ
അസാമാന്യമായ സാഹചര്യത്തില്‍ തികച്ചും സാമാന്യബുദ്ധി വെച്ചു പരാജയപെടുത്തുന്നു .
ഒരു വരിയില്‍ ഇത് മാത്രമാണ് സൈരാബാനു.
എന്നാല്‍ ഇത് മാത്രമല്ല സൈറാ ബാനു .
ഇനി യുള്ള എന്റെ ലേഖനം , ഈ ചിത്രത്തില്‍ ഞങ്ങള്‍ പറയാന്‍ ശ്രമിച്ചിട്ടുള്ള പല കാര്യങ്ങളും പങ്കു വെക്കുന്നുണ്ട് . ക്ഷമയും സമയവും ഉണ്ടെങ്കില്‍ വായിക്കുക.
അത് എല്ലാം പറയാന്‍ ശ്രമിക്കുന്നില, എങ്കിലും ചിന്തക്ക് വേണ്ടി മാത്രം ചിലത് വിനയത്തോടെ പങ്കുവെക്കട്ടെ .
ഒരു കഥ മെനയുമ്പോള്‍, അതിനകത്ത് പറയാതെ പറയുന്ന ഉപ-കഥകള്‍ ഒളിപ്പിച്ചു വെക്കുന്ന ഒരു തിരക്കഥ രീതി ആണു സൈറാബാനുവില്‍ അവലംബിച്ചിട്ടുള്ളത് .
എന്നാല്‍ ചില ചോദ്യങ്ങള്‍ ഞാന്‍ തന്നെ മുന്നോട്ട് വെക്കുകയാണ് .
സൈറക്ക് എങ്ങനെയാണ് ഇത്രെയും ഷാര്‍പ് ആയി ചിന്തിക്കാന്‍ കഴിഞ്ഞത് ?
ആനി എന്ത് കൊണ്ട് അന്ന് രാത്രി ആദ്യം കാറില്‍ നിന്നും പുറത്തിറങ്ങിയില്ല ?
ജഡ്ജി എന്ത് കൊണ്ടാണ് അന്ന് തന്നെ കേസ്-ന്റെ വിധി പറഞ്ഞത് ?
ഒരു കത്ത് മാറികൊടുത്തത് കൊണ്ട് മാത്രമാണോ സൈറക്ക് അങ്ങനെ ഒരു സാധ്യത തെളിഞ്ഞത് ?
തെറ്റ് ചെയ്തതാരയാലും ശിക്ഷിക്ക പെടണ്ടേ !?
മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സിനിമക്ക് അകത്തു തന്നെ വ്യക്തമായി കൊടുക്കുന്നുണ്ട് . ചിത്രം സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഉത്തരങ്ങള്‍ നിഷ്പ്രയാസം കണ്ടെത്താം .
എങ്കിലും , ഒരുപക്ഷെ ആദ്യ കാഴ്ചയില്‍ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ .
1)OPENING SHOT
ഈ ചിത്രത്തില്‍ ആദ്യത്തെ രംഗം , പാല് തിളയ്ക്കുന്ന ഷോട്ട് മുതല്‍ - തന്നെ സിനിമെയുടെ narrative style എന്താണ് എന്ന് സൂചിപിക്കുന്നുണ്ട് !
ഒരു സാധാരണ അടുക്കള യില്‍ , വളരെ പതുക്കെ ചൂട് പിടിക്കുന്ന പാല് പാത്രം ,പിന്നീട് തിളക്കുന്നതും ,അത് തിളച്ചു മറിയും മുമ്പുള സൈറയുടെ ഓടി വരവും പോലെ ആണ് സിനിമയുടെ സഞ്ചാരവും .
ശാന്തമായി ആരംഭിച്ചു പതുക്കെ ആസ്വാദകന്റെ മനസ്സിനെ പിരി മുറുക്കത്താല്‍ ഇറുക്കുന്ന രീതി .
2) IDENTITY
ഈ സിനിമയുടെ ആദ്യസീന്‍ മുതല്‍ അവസാനത്തെ ഷോട്ട് വരെ ഇത് 'ഐഡന്റിറ്റി '-യെ ആധാരമാക്കിയ ചിത്രമാണ് എന്ന് പറയാതെ പറയുന്നുണ്ടായിരുന്നു .
അഥവാ
സ്വന്തം 'സ്വത്വം' ചോദ്യം ചെയ്യപെടുമ്പോള്‍ ആണ് മനുഷ്യന് പ്രതികരിക്കുന്നത് എന്ന് തുടക്കം മുതല്‍ ഓര്‍മിപ്പിച്ചു കൊണ്ടിരുന്ന ചിത്രം
(അയല്‍വാസിയായ സ്വാമിയും , ആനിയുടെ ജീവിത കഥ പറയുന്ന PIL പപ്പേട്ടനും ,അരുന്ദതിയും, പീറ്റര്‍ ജോര്‍ജ്-നെ കുറിച്ച് പറയുന്ന ജോയ് മാത്യു അവതരിപ്പിക്കുന്ന ജെ.പി എന്നാ കഥ പത്രവവും , സുബ്ബുവും ,ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന agent-ന്റെ കഥാപാത്രവും , രാഘവന് sir അവതരിപ്പിച്ച ജഡ്ജിയുടെ കഥാപാത്രവും എല്ലാം അവരവരുടെ സീനുകളില്‍ സംസരികുന്നത് വ്യക്തിത്വത്തെ കുറിച്ചാണ് )
'നിങ്ങള്‍ എന്റെ അമ്മയല്ലല്ലോ ' എന്ന ചോദ്യത്തില്‍ സൈറ എന്ന സ്ത്രീക്ക് ഭൂമിയില്‍ അവര്‍ക്ക് ആകെയുള്ള ഐഡന്റിറ്റി ഇല്ലാതായി .ആ നിമിഷം ആണ് സൈറയുടെ നിയന്ത്രണം നഷ്ടപെടുന്നതും .
'THIS IS MY COURT'എന്ന് judge ചൊടിക്കാന്‍ കാരണം ,ഒരു നിമിഷം അദ്ദേഹത്തിന്റെ ഐഡന്റിറ്റി യെ , ആനി എന്ന അഡ്വക്കേറ്റ് ചോദ്യം ചെയ്തു എന്നത് കൊണ്ടാണ് .
3) CLIMAX REVEALED at 40th MINUTE
ഈ സിനിമയുടെ ക്ലൈമാക്സ് /അഥവാ കോടതി രംഗത്ത് എന്ത് സംഭവിക്കും എന്നത് ,കഥയുടെ നാല്പതാം മിനിട്ടില്‍ ,(അതായത് technically speaking തിരക്കഥ രചനയില്‍ 2nd ACT-ന്റെ ആദ്യ സീന്‍ ) പറയുന്നുണ്ട് .
ജീവന് രക്ഷിക്കാന്‍ വേണ്ടി ഓവര്‍ സ്പീഡില്‍ കുതിക്കുന്ന ആംബുലന്‍സ് വഴിയില്‍ മറ്റൊരാളെ ഇടിച്ചിട്ടാല്‍ , ആരുടെ ജീവന് ആദ്യം പ്രാധാന്യം കൊടുക്കണം.
'അസത്യം' പറയുമ്പോള്‍ ആ നുണയാണ് വക്കീലിന്റെ സത്യം .
ശേഷം സംഭവിക്കുന്നതും അതാണ് .
ക്ലൈമാക്സ് തുടക്കത്തില്‍ തന്നെ reveal ചെയുന്ന സിനിമയാണ് സൈരാബനു .
4) A TAKE FROM MAHABHARATA |
മഹാഭാരതത്തിലെ രണ്ടു കഥാപാത്രങ്ങളുടെ interpretation കൂടി ആണ് സൈറബാനു . ദുര്യോധനന് ചെയ്തത് തെറ്റെന്നു അറിഞ്ഞിട്ടും കൂടെ നില്കുന്ന കര്ണ്ണന് , എന്ത് തെറ്റും ചെയ്തു അര്ജുനന് ഒപ്പം നില്കുന്ന കൃഷ്ണന് !
ആനിയുടെയും സൈറയുടെയും കഥ അറിയാതെ ഈ മാനം സ്വീകരിക്കുക ആയിരുന്നു. സെമിനാര്‍ ഹാളില്‍ ആനി ജോണ്‍ തറവാടിയുടെ വാകുകളില് ഈ പശ്ചാത്തലം പരാമര്‍ശിക്കുന്നുണ്ട് .
മഹാഭാരതത്തില്‍ യുധിഷ്ടിരന് പരാജയപെട്ടത് ,ചൂത്കളി അറിയാത്തത് കൊണ്ടായിരുന്നില്ല , എതിരാളി എങ്ങനെ കളിക്കും എന്ന് അറിയാത്തത് കൊണ്ടായിരുന്നു .
ഈ തിരിച്ചറിവാണ് സൈറയെ ,ആനിയിലേക്ക് തിരിക്കുന്നത് .
5)സൈറയുടെ INTELLIGENCE
ആദ്യത്തെ സീന്‍ മുതല്‍ ,ചിത്രത്തിന്റെ പല സീനുകളിലും ,സൈറാ സമകാലിക സംഭവങ്ങളുമായി എത്രത്തോളം റെസ്പോണ്‍സിവ് ആണ് എന്ന് സൂചിപ്പിക്കുന്നുണ്ട് .
ഒന്ന് രണ്ടു ഉദാഹരണങ്ങള്‍ പറയാം ,
'മുട്ട എന്നും ,ഇറച്ചി എന്നും കേട്ടാല്‍ തല പോകുന്ന കാലമാണ് ' ഈ വാചകം അവരുടെ ജീവിതത്തില്‍ ,സൈറാ എന്ന സ്ത്രീയുടെ സാമൂഹിക ചുറ്റുപാടുകളെ കുറിച്ചുള്ള കാഴ്ചപാട് ചൂണ്ടി കാണിക്കുന്നു .
ഹൃദയവാതില്‍ എന്ന ഗാനത്തിലെ ഒരു രംഗത്തില്‍ ,സൈറാ തുറക്കുന്ന പത്രത്തില്‍ 'ജിഷ വധകേസ്' ആണ് കാണിക്കുന്നത് . അതായതു സൈറാ പത്രത്തിലൂടെ സമകാലീന ,അന്യസംസ്ഥാന തൊഴിലാളി വിഷയങ്ങള്‍ ഇതൊരു സാധാരണ മലയാളിയെയും പോലെ മനസ്സിലക്കുന്നുണ്ടായിരുന്നു .
മകന് തലയില്‍ കെട്ടുമായി മകന് വീട്ടില്‍ കയറി വരുമ്പോളും, പുട്ടും പപ്പടവും കുഴച്ചു തിന്നുന്ന രംഗത്തും ,ബാക്ക് ഗ്രൌണ്ട് ഓഡിയോ അഥവാ BG sfx-ല്‍ വാര്‍ത്തയായി വരുന്നത് ,അന്യസംസ്ഥാന തൊഴിലാളികളുടെ നിലവിലെ സാഹചര്യങ്ങളാണ് . സശ്രദ്ധം ശ്രദ്ധിച്ചാല്‍ അത് കേള്‍ക്കാം .
മേല്‍ പറഞ്ഞ ഉദാഹരണങ്ങള്‍ പോലെ പലതും സൈറാ എന്നാ സ്ത്രീയുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കാം. കൂടാതെ , പ്രസ്തുത ജന വിഭാഗവും ആയി സിറ നേരിട്ട് ഇടപെടുന്നുമുണ്ട് .
Psycology-ല്‍ back of the mind memory അഥവാ subconcious memory എന്നൊരു പ്രയോഗമുണ്ട് .
ഒരു അടിയന്തര ഗട്ടത്തില്‍ സൈറക്കു സഹായമാകുന്നതും ഈ subconcious memory ആണ്.
6 ) സൈറയുടെ LEFT RIGHT കണ്ഫ്യൂഷന്
ഒരു കഥാപാത്രത്തിന്റെ ജന്മം മുതല്‍ മരണം വരെ ,അവരുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും , അവരെ ബാധിക്കും എന്ന സിനിമെയുടെ ബേസിക് പ്രിന്‍സിപ്പിള്‍-നെ അധികരിച്ചാണ് സൈറയുടെ കഥാപാത്രവും നിര്മ്മിക്കപെട്ടിടുള്ളത് .
കുട്ടികാലം മുതല്‍ ഇന്നുവരെ , നമ്മളും ജീവിതത്തില്‍ ഉത്തരം കിട്ടാത്ത ചില സംശയങ്ങള്‍ കൊണ്ട് നടക്കുന്നുണ്ടാകും . 'ഉയരത്തില്‍ നില്കുന്ന തെങ്ങിലെ തേങ്ങക്കുള്ളില്‍ എങ്ങനെ വെള്ളം വന്നു' എന്നതാണ് എന്റെ സംശയം .
അതുപോലെ , സൈറയെ കുട്ടിക്കാലം മുതല്‍ അലട്ടുന്ന സംശയം ,കൃഷി ചെയ്യുമ്പോള്‍ അച്ഛന് വെട്ടുന്ന വാഴ ഇടത്തോട്ട് വെട്ടുമ്പോള്‍ വലത്തോട്ട് മറിയുന്നത് എന്ത് കൊണ്ട് എന്നതാണ് .
ഈ 'left-right confusion' സൈറ തന്റെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നു. ആദ്യ സീനില്‍ , മകന് ചപ്പാത്തിക്കു കറി വിളംബാന്‍ തുടങ്ങി , ആദ്യമായി കോടതയില്‍ ഹാജര്‍ ആകുമ്പോള്‍ ,'ഇവിടെ അല്ല ,അവിടെ'' എന്ന് പറയുമ്പോള്‍ ഞെട്ടലോടെ ഇടതും വലതും അറിയാതെ പരക്കം പായുന്ന രംഗം അടക്കം പലയിടങ്ങളിലും , സൈറയുടെ left-right confusion പറയാതെ പറയുന്നുണ്ട്.
ഈ confusion നിലകൊള്ളുന്നത് കൊണ്ടാണ് ,അവര്‍ക്ക് ലൈസെന്‍സ് ടെസ്റ്റില്‍ നിരന്തരം പരാജയപെടാന് ഉള്ള കാരണവും .
(എനിക്കും യഥാര്‍ത്ഥ ജീവിതതില് ഈ 'left right confusion' ഉണ്ട് , left എന്ന് പറഞ്ഞാല്‍ right-ലേക്ക് വണ്ടി തിരിക്കാന്‍ ഉള്ള tendency.)
ഈ back of the mind ഇന്റെല്ലിജെന്‍സ് ആണ് സൈറയെ അടിയന്തരഗട്ടത്തില് സഹായിക്കുന്നത് എന്ന് മാത്രം.
ഒപ്പം ഒരു കഥയുടെ ഗതിമാറ്റം ആദ്യം തന്നെ പ്രേക്ഷകന് അറിയാതെ വിളിച്ചു പറയുക എന്ന രീതി അവലംബിച്ചിട്ടുള്ള ചിത്രം ആയതു കൊണ്ട് , ഇനി പറയുന്ന രംഗം ഓര്‍ക്കുന്നുന്ടെങ്കില്‍ ഞാന്‍ പറയുന്നത് മനസ്സിലാകും.
ജോഷ്വയുടെ സീനിയര്‍ പ്രിന്‍സ് ,ബൈകിനു പുറകില്‍ കേറുമ്പോള്‍ ,കോളേജില്‍ നിന്ന് മെയിന്‍ റോഡിലേക്ക് ഇറങ്ങുമ്പോള്‍ , പുറകിലിരിക്കുന്ന പ്രിന്‍സ്'right' എന്നും ,ബൈക്ക് ഇടതോട്ടുമാണ് തിരിയുന്നത് .
പ്രേക്ഷകനെ ,ചിത്രത്തില്‍ ഉടനീളം 'left-right -left' സ്വാഭാവികമായി ഓര്‍മിപ്പിച്ചു കൊണ്ടിരുന്നിരുന്നു !
7)ആനി എന്ന CRIMINAL ADVOCATE & THE ACCIDENT SCENE
Accident ആയ നിമിഷം തന്നെ ആനി കാറില്‍ നിന്ന് ഇറങ്ങാന്‍ തുനിഞ്ഞതായിരുന്നു .പക്ഷെ മകന്റെ ഭയപാട് ആനിയെ ഒരു നിമിഷത്തേക്ക് വിറങ്ങലിപ്പിച്ചു. ആ ഒരു നിമിഷത്തിന്റെ thought,അവരിലെ ക്രിമിനല്‍ instinct ഉണര്‍ത്തി.
ഒരു ക്രൈം നടന്നാല്‍ , ക്രിമിനല്‍ lawyers എന്നും ഉപദേശിക്കുക ,അടുത്ത നിമിഷം ആ രംഗം വിട്ടു പോവുക എന്നതാണ് . സാക്ഷികള്‍ ഉണ്ടാവാന്‍ ഉള്ള സാധ്യത കുറക്കാന്‍ ആണ് ഇത്.
ഇതുപോലുള്ള പല കേസുകളും കണ്ടിട്ടുള്ള ആനിക്ക്, എന്ത് ചെയ്യണം എന്ന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു .അപ്രതീക്ഷിതമായാണ് അവരുടെ വണ്ടിയില്‍ മറ്റാരോ കല്ലെറിയുന്നത് . എങ്കിലും സമചിത്തത കൈ വിടാതെ അവര്‍ ,തിരിച്ചു ഡ്രൈവ് ചെയ്തു തിരിച്ചു വരാന്‍ ഉള്ള കാരണം ,മറ്റൊന്നായിരുന്നു .
ഒന്ന് ,വഴി അവസാനിച്ചു !രണ്ടു , ഇനി ആരെങ്കിലും ആ accident കണ്ടു എന്നിരിക്കട്ടെ , എങ്കില്‍ ആ വാഹനം ഓടിച്ചതു മകന് അല്ല മറിച്ചു താന്‍ ആണ് എന്ന് സാക്ഷിയെ ആനിക്കു സൃഷ്ടിക്കണം . 'ഫിലിം'ഒട്ടിച്ച വണ്ടിയുടെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഇറങ്ങി ,'നിങ്ങള്‍ ആണോ എന്റെ വണ്ടിക്കു കല്ലെറിഞ്ഞത് ' എന്ന് ചോദിച്ചാല്‍, അവിടെ അവര്‍ക്ക് 2 സാക്ഷികളെ കിട്ടുകയാണ് .
ഒപ്പം പോലീസ്-നെ വിളിച്ചു ആ സാഹചര്യം ഉപയോഗിക്കാന്‍ അവരുടെ ചേതോ വികാരം ,ക്രൈം നടന്നു എന്ന് ഭാവിയില്‍ പറയാന്‍ സാധ്യത ഉള്ള സമയം ഇവര്‍ ഇവടെ ,പോലീസിനൊപ്പം ആയിരുന്നു എന്ന് ഒരു 'സാക്ഷി മൊഴി'കൂടി സംബാധിക്കാന്‍ ആയിരുന്നു .
8) TALE OF TWO GENIES
ഇത് നിധി കാക്കുന്ന രണ്ടു ഭൂതങ്ങളുടെ കഥയായിരുന്നു .
നഷ്ടപെട്ട തന്റെ നിധി തിരിച്ചു പിടിക്കാന്‍ തത്രപെടുന്ന ഒരു ഭൂതം .
മറു ഭാഗത്ത് , തന്റെ നിധി നഷ്ടപെടതിരിക്കാന്‍ എന്തും ചെയ്യാന്‍ തെയ്യാര്‍ ആയ മറ്റൊരു ഭൂതം . ഇവര്‍ക്ക് മുന്പില് ശരിയും തെറ്റുമില്ല , തന്റെ 'നിധി' എന്ന സ്വാര്‍ത്ഥത മാത്രം !
പക്ഷെ ഒടുവില്‍ , ഭൂതം മനസിലാക്കുന്നു , താന്‍ വെറും കാവല്‍ക്കാരി മാത്രമായിരുന്നു , ആ നിധി ഒരിക്കലും തന്റെ സ്വന്തമായിരുന്നില്ല .
PS :ഈ ചിത്രത്തിന്റെ ആദ്യത്തെ പേര് 'നിധി' എന്നായിരുന്നു !
9) A STORY OF SIX MOTHERS
ആദ്യ കാഴ്ച്ചയില്‍ കാണും പോലെ , 3 അമ്മമാര്‍ അല്ല,ആറു അമ്മമാരുടെ കഥ പറയുന്ന ചിത്രമാണ് സൈരാബാനു .
സൈറയും , ആനിയും,സൈറ തേടി പോകുന്ന അമ്മയും അല്ലാതെ , മൂന്നു അമ്മമാര്‍ കൂടി സിനിമയില്‍ ചിന്താവിഷയം ആകുന്നുന്നുണ്ട് .
പ്രായമാകുമ്പോള്‍ ,സൂചിയില്‍ നൂല് പോലും കോര്‍ക്കാന്‍ സമയം ഇല്ലാത്ത മക്കള്‍ ഉള്ള ഒരു അമ്മ , നൂറുകണക്കിന് കുട്ടികളെ വളര്‍ത്തിയിട്ടും ഒടുവില്‍ തന്റെ മകന് വേണ്ടി കോടതി തിണ്ണയില്‍ നിരങ്ങേണ്ടി വന്ന 'ആയ' ആയ അമ്മ ,കഥയില്‍ എവിടെയും പരാമര്‍ശിക്കാത്ത ജോഷ്വ പീറ്ററിന്റെ യഥാര്‍ത്ഥ അമ്മ .
ആ അമ്മയെ കുറിച്ച് പ്രേക്ഷകനെ പോലും ഒര്മിപ്പിക്കാതിരുന്നത് സൈറയുടെ സ്വാര്‍ത്ഥത ആയിരുന്നോ ?
10) WHAT IS MY ADDRESS
യഥാര്‍ഥത്തില്‍ ഇത് മേല്‍ വിലാസത്തെ കുറിച്ചുള്ള ഒരു സിനിമയാണ് . നമ്മള് എല്ലാവരും ഈ ലോകത്ത് ജീവിക്കുന്നത് ഒരു മേല്‍ വിലാസത്തിനായാണ് . 'ഞാന്‍ ' എന്താണ് എന്ന് ലോകാത്തോട് വിളിച്ചു പറയാന്‍ വെമ്പല്‍ കൊള്ളുന്ന മനുഷ്യര്‍ക്കിടയില്‍ , ജീവിക്കുന്ന പറയാന്‍ ഒരു മേല്‍വിലാസവും ഇല്ലാത്ത ഒരു സ്ത്രീയുടെ കഥ . ആ വെമ്പല്‍ തന്നെയാണ് ജോഷ്വയെ അന്ന് രാത്രി അമ്മയോട് വഴക്കടിക്കാന്‍ പ്രേരിപ്പിക്കുന്നത് .
11) A POST WOMAN's JOURNEY IN SEEK OF AN UNKNOWN ADDRESS
സൈറക്കു എല്ലാവരുടെയും അഡ്രെസ്സ് അറിയാം ,പക്ഷെ അവര്‍ക്ക് സ്വന്താമായി ഒരു അഡ്രെസ്സ് ഇല്ല എന്നതാണ് irony. ലോകത്തുള്ള എല്ലാവര്ക്കും കത്ത് കൊടുത്തിരുന്ന ഒരു പോസ്റ്റ് woman ഒടുവില്‍,പേരില്ലാത്ത അഡ്രെസ്സ് ഇല്ലാത്ത ആരുടെയോ വീട്ടിലീക്ക് ഒരു സന്ദേശം കൈമാറാന്‍ പോകുന്നിടത്ത് , ഈ കഥ അവസാനിക്കുന്നു .
അഥവാ c/o സൈറാ ബാനു എന്നാ ചിത്രം അവിടെ ആരംഭിക്കുന്നു .
ഉത്തരങ്ങള്‍ തോല്‍ക്കുന്ന ചോദ്യങ്ങള്‍ അവശേഷിപ്പിച്ച സിനിമ ആണ് സൈറാ ഭാനു . അത്തരം പല ചോദ്യങ്ങള്‍ക്കും രണ്ടാം കാഴ്ചയില്‍ ഉത്തരം കിട്ടും എന്ന് വാക്ക് തരുന്നു .
സമയം എടുത്തു വായിച്ചതിനു നന്ദി :)
ഒരു അര്‍ദ്ധരാത്രിയില്‍ തുടങ്ങി ,എഴുത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ അനുഭവിച്ച ദൈവത്തിന്റെ ആ അദ്രിശ്യമായ കര സ്പര്‍ശത്തിനും നന്ദി .
C/O സൈറബാനു
സംവിധാനം : ANTONY SONY Antony Sony Sebastian
കഥ തിരക്കഥ : RJ SHAAN RJ Shaan
courtesy : RJ Shaan facebook

I love sairabhanu and her son... casting played a bog role..shein and manju rocked.... Wen i was watchng the movie, I thought..I was sitting in a visiting room of my close frnd...how natural they hav acted
ReplyDeleteWell said
ReplyDelete