ഒരുപാട് പ്രേക്ഷകർ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ലാൽജോസ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന " വെളിപാടിന്റെ പുസ്തകം ". ഇരുവരും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ് . മോഹൻലാലും തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ഒന്നിച്ച " ഛോട്ടാ മുംബൈ " എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു .
സംഗാത സംവിധായകൻ ഷാൻ റഹ്മാൻ ലാൽ ജോസിന് വേണ്ടി ആദ്യമായാണ് ഗാനങ്ങൾ ഒരുക്കുന്നത് ..
എല്ലാ ചേരുവകളും ഒത്തുചേരുന്ന ചിത്രത്തിൽ മോഹൻലാൽ 3 വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട് .
ആശിർവാദ് സിനിമാസിന്റെ ബാന്നറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ഈ വരുന്ന ഓണത്തിന് റിലീസിനൊരുങ്ങുന്നു എന്നാണ് അണിയറയിൽ നിന്നുള്ള വിശേഷം . മോഹൻലാൽ നായകനായെത്തുന്ന ബി . ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ 8K resolution ചിത്രം " വില്ലൻ " ഉടൻ പ്രദർശനത്തിനെത്തും ..
ആരാധകർ ഏറെയുള്ള മലയാളത്തിന്റെ സ്വന്തം ലാലേട്ടന് ഇപ്പോൾ തെലുങ്കുവിലും കടുത്ത ആരാധക വൃന്ദമാണ് .. ജനത ഗാരേജ് , മന്ന്യം പുലി എന്നിവ കോടികളാണ് ആന്ധ്രയിൽ നിന്ന് നേടിയെടുത്തത് ..
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഞങ്ങളുടെ facebook page follow ചെയ്യുക : criticz360.com




0 comments :
Post a Comment