How to update Adhar from Home | ഇനി ആധാർ വീട്ടിലിരുന്ന് update ചെയ്യാം

ഈയിടെ നമ്മുടെ എല്ലാ സേവനങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാക്കിയിരിക്കുകയാണ് . പലരുടേയും പ്രശനം എന്തെന്നാൽ ആധാർ കാർഡിലെ തങ്ങളുടെ വിവരങ്ങൾ തെറ്റാണ് എന്നുള്ളതാണ് . ഇനി അതിനെപ്പറ്റി ആകുലപ്പെടേണ്ട , നിങ്ങൾക്ക് online ആയിത്തന്നെ നിങ്ങളുടെ ആധാർ കാർഡ് details update ചെയ്യാവുന്നതാണ് . അത് എങ്ങനെയെന്ന് താഴെ കൊടുക്കുന്നു .

 ഇതിനായി ആദ്യം വേണ്ടത് നിങ്ങളുടെ ആധാർ കാർഡും , മൊബൈൽ നമ്പറും ബന്ധിപ്പിക്കുക എന്നതാണ്  . ഈ സൗകര്യം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഒട്ടുമിക്ക മൊബൈൽ റീചാർജ് കടകളിലും ലഭ്യമാണ് . ഇത് ചെയ്താലേ online അപ്‌ഡേഷൻ സാധ്യമാകൂ .

ആധാർ അപ്ഡേഷന് വേണ്ടി ആദ്യം https://uidai.gov.in എന്ന website സന്ദർശിക്കുക .
അതിൽ " Adhar Update " എന്ന വിഭാഗത്തിൽ " Update Adhar ഡീറ്റെയിൽസ് (online) " എന്ന ലിങ്ക് select ചെയ്യുക .


തുടർന്ന് വരുന്ന പേജിൽ ഒരു detailed നിർദ്ദേശങ്ങൾ കാണാം , ആ പേജിന്റെ ഏറ്റവും താഴെ "

To submit your update/ correction request please  CLICK HERE"


 എന്ന്  കാണാം അവിടെ ക്ലിക്ക് ചെയ്യുക തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ആധാർ നമ്പർ നൽകുക , പിന്നീട് താഴെ കാണുന്ന നമ്പറുകൾ , ചുവടെ ഉള്ള ബോക്സിൽ ടൈപ്പ് ചെയ്യുക , പിന്നീട് Send OTP എന്നുള്ള നിർദ്ദേശം കാണും അതിൽ ക്ലിക്ക് ചെയ്യുക , അപ്പോൾ നിങ്ങളുടെ മൊബൈൽ ഫോണിൽ One Time Password (OTP) വരുന്നതായിരിക്കും ..

തുടർന്ന് വരുന്ന പേജിൽ നിങ്ങൾക്കാവശ്യമായ തിരുത്തൽ നൽകുക , അതിന്റെ proof upload ചെയ്തു നൽകുക .. നിങ്ങളുടെ മൊബൈലിൽ വരുന്ന Update Request Number (URN) ഉപയോഗിച്ച് "https://ssup.uidai.gov.in/web/guest/check-status " എന്ന link വഴി നിങ്ങളുടെ അപ്ഡേറ്റ് status നിങ്ങൾക്ക് check ചെയ്യാവുന്നതാണ് ..


ഇതിനെല്ലാത്തിനും മുൻപ് നിങ്ങളുടെ ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിക്കാൻ മറക്കരുത് .
Visit Our Facebook Page Click Here
Share on Google Plus

About Abyz Thoughts

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments :

Post a Comment